പന്ത്രണ്ടുകാരിയെ മാനഭംഗപ്പെടുത്തിയ ഇന്ത്യന്‍ വംശജന് 10 വര്‍ഷം തടവ്

Webdunia
തിങ്കള്‍, 14 ജൂലൈ 2014 (08:55 IST)
ബ്രിട്ടനില്‍  പന്ത്രണ്ടുകാരിയെ മാനഭംപ്പെടുത്തിയെന്ന കേസില്‍ ഇന്ത്യന്‍ വംശജന്   പത്തുവര്‍ഷം  ജയില്‍ശിക്ഷ. കൂട്ടുപ്രതിയായ യുവാവിന്  എട്ടുവര്‍ഷവും തടവ്  വിധിച്ചു.  ഇന്ത്യന്‍ വംശജനായ രാമയും (29)  കൂട്ടുകാരനായ കര്‍വലോയുമാണ്  കേസില്‍ കുടുങ്ങിയത്. 
 
കഴിഞ്ഞ വര്‍ഷം  ഒക്ടോബറില്‍   കാറില്‍ സഞ്ചരിക്കുകയായിരുന്ന കാര്‍വലോയും  രാമയും  വഴിയില്‍ കണ്ടുമുട്ടിയ പന്ത്രണ്ടുകാരിയെ വശീകരിച്ചു കൊണ്ടുപോയി ലെസ്റ്ററിലുള്ള വനപ്രദേശത്ത് വെച്ച് മാനഭംഗപ്പെടുത്തിയെന്നാണ്  കേസ്.     
 
പ്രായപൂര്‍ത്തിയായെന്നാണ് പെണ്‍കുട്ടി പറഞ്ഞിരുന്നതെന്നും യഥാര്‍ത്ഥ പ്രായം അറിയില്ലായിരുന്നുവെന്നും പ്രതികള്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.