ഹണിമൂൺ ആഘോഷിക്കാൻ പോയവർ പിന്നെ മടങ്ങിയില്ല, 11 വർഷത്തിനിടെ കറങ്ങിയത് 64 രാജ്യങ്ങൾ

Webdunia
ചൊവ്വ, 9 ഓഗസ്റ്റ് 2022 (19:18 IST)
കല്യാണം കഴിഞ്ഞ് ഹണിമൂൺ ആഘോഷിക്കാനായി വിദേശരാജ്യങ്ങളിൽ പോകുന്നവർ അനവധിയാണ്. അത്തരമൊരു ഹണിമൂൺ കഥയാണ് അമേരിക്കക്കാരായ മൈക്ക് ഹൊവാർഡ് ആൻ ദമ്പതികളുടേത്. എന്നാൽ മറ്റുള്ളവരെ പോലെ ഒരു യാത്രകൊണ്ട് ഈ ദമ്പതികളുടെ യാത്ര അവസാനിച്ചില്ല. ഹണിമൂൺ യാത്ര തുടങ്ങി ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് ആ യാത്ര തുടർന്നു. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ 11 വർഷങ്ങളായി  അവർ യാത്ര തുടങ്ങിയിട്ട്. ഇപ്പോഴും യാത്ര തുടരുന്നു. ഇതിനിടയിൽ കണ്ടുതീർത്തത് 64 രാജ്യങ്ങൾ.
 
നിലവിൽ ഫോർട്ട്കൊച്ചിയിലെ റെഡ്സ് റെസിഡൻസി ഹോംസ്റ്റേയിലാണ് ഈ ദമ്പതികളുള്ളത്. യാത്ര പുറപ്പെടുമ്പോൾ കയ്യിൽ അധികം പണമൊന്നും ഉണ്ടായിരുന്നില്ലെന്ന് ഈ ദമ്പതികൾ പറയുന്നു. ഉടനെ തന്നെ യാത്ര അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനായിരുന്നു തീരുമാനം. പക്ഷേ യാത്രകൾ യ്യൂട്യൂബിലൂടെ പങ്ക് വെച്ചപ്പോൾ നല്ല പ്രതികരണമാണ് കിട്ടിയത്. കുറശ്ശേയായി പണം വന്നുതുടങ്ങിയപ്പോൾ പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല.
 
ഇതിനിടെ യാത്രയുമായി ബന്ധപ്പെട്ട് രണ്ട് പുസ്തകങ്ങളും ഈ ദമ്പതികൾ എഴുതി. ചെലവ് കുറച്ചുകൊണ്ടുള്ള യാത്രാരീതിയിലേക്ക് മാറി. കുറഞ്ഞ ചിലവിലുള്ള ഹോട്ടലുകൾ. യാത്ര ചെയ്യുന്നതിനാൽ കഴിയാവുന്നത്ര പൊതുഗതാഗതം മാത്രമാണ് ഉപയോഗിക്കുന്നത്. ഇനി യൂറോപ്പിലേക്ക് യാത്ര തിരിക്കണമെന്നാണ് ഇവർ പറയുന്നത്. 11 വർഷമായി തുടരുന്ന ലോകസഞ്ചാരത്തിലേക്ക് മറ്റിടങ്ങൾ കൂടി ചേർക്കാനായി.

അനുബന്ധ വാര്‍ത്തകള്‍

Next Article