109 ബോക്കോഹറാം ഭീകരരെ നൈജര്‍ സൈന്യം വധിച്ചു

Webdunia
ഞായര്‍, 8 ഫെബ്രുവരി 2015 (12:31 IST)
നൈജര്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ 109 ബോക്കോഹറാം ഭീകരര്‍ കൊല്ലപ്പെട്ടു. നൈജീരിയ അതിര്‍ത്തിയില്‍ ആയിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. അതിര്‍ത്തിക്ക് സമീപമുള്ള ബൊസ്സൊ, ദിഫ എന്നീ നഗരങ്ങളിലായിരുന്നു ആക്രമണം. 
 
ഏറ്റുമുട്ടലില്‍ നാല് നൈജര്‍ സൈനികരും മരിച്ചു. 13 ഓളം സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ശനിയാഴ്ച കാലത്താണ് രണ്ട് നഗരങ്ങളിലും ഭീകരസംഘം ഒരേസമയം ആക്രമണം നടത്തിയത്. 
 
അഞ്ച് വര്‍ഷംമുമ്പ് തുടങ്ങിയ ആക്രമണങ്ങളില്‍ ബോക്കോ ഹറാം നൈജീരിയയിലെ വടക്കുകിഴക്കന്‍ മേഖലകള്‍ പിടിച്ചെടുത്തിരുന്നു.