1000 പേര്‍ക്കൊപ്പം കിടക്ക പങ്കിട്ട സ്ത്രീ ആണായിരുന്നു!

Webdunia
ശനി, 4 ഫെബ്രുവരി 2012 (13:11 IST)
ആയിരം പേരോടൊപ്പം കിടക്ക പങ്കിട്ടെന്ന് തുറന്നടിച്ച സെക്സ് അഡിക്റ്റ് മറ്റൊരു ഏറ്റുപറച്ചിലിലൂടെ വീണ്ടും വാര്‍ത്തകളില്‍. 2005 വരെ താന്‍ ഒരു പുരുഷനായിരുന്നു എന്നാണ് ക്രിസ്റ്റല്‍ വാറണ്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

“സോമര്‍സെറ്റില്‍ ആണ് ഞാന്‍ ജനിച്ചത്. ക്രിസ്റ്റഫര്‍ സ്നോഡന്‍ എന്നായിരുന്നു പേര്. തുടര്‍ന്ന് 2005-ല്‍ സ്ത്രീ ആയി മാറി”- വാറണ്‍ ദ സണ്‍ പത്രത്തോട് പറഞ്ഞു.

തന്നോടൊപ്പം കഴിഞ്ഞ പുരുഷന്മാര്‍ ഇത് കേട്ടാല്‍ പൊട്ടിത്തെറിക്കുമെന്ന് ഭയക്കുന്നുണ്ട്. പക്ഷേ സത്യം തുറന്നുപറയേണ്ടതാണെന്നും 42 വയസ്സുള്ള അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

തന്നോടൊപ്പം സെക്സില്‍ ഏര്‍പ്പെട്ടവര്‍ പറ്റിക്കപ്പെട്ടു എന്ന് കരുതേണ്ട. കാരണം ഭൂതകാലത്തേക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ഇപ്പോള്‍ താന്‍ ഒരു സ്ത്രീ‍യാണെന്നും ഇവര്‍ പറയുന്നു.