അഞ്ച് ദിവസത്തിനിടെ 10 ലക്ഷത്തിലധികം പേർക്ക് രോഗബാധ, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.32 കോടി

Webdunia
ബുധന്‍, 15 ജൂലൈ 2020 (09:26 IST)
ലോകത്ത് ആശങ്ക വർധിപ്പിച്ച് കൊവിഡ് രോഗികളുടെ എണ്ണം അതിവേഗം വർധിയ്ക്കുന്നു. കഴിഞ്ഞ അഞ്ച് ദിവസങ്ങൾക്കുള്ളിൽ 10 ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരുകോടി 32 ലക്ഷം കടന്നു 1,32,87,651 പേർക്കാണ് ലോകത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 5,77,843 പേർ വൈറസ് ബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തു.
 
അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലുമാണ് കൊവിഡ് ബാധിതരുടെ എണ്ണം അതിവേഗം വർധിയ്ക്കുന്നത്. 34,28,553 പേർക്കാണ് അമേരിയ്ക്കയിൽ കൊവിഡ് ബാധിച്ചത്. 1,36,440 പേർ രോഗബാധയെ തുടർന്ന് അമേരിയ്ക്കയിൽ മരണപ്പെട്ടു. രോഗ ബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് ബ്രസീലാണ് 19,26,824 പേർക്ക് ബ്രസീലിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചു. 74,133 പേർ ബ്രസീലിൽ മരണപ്പെട്ടു. വെള്ളിയാഴ്ച മുതൽ ബ്രസീലിൽ രോഗം ബാധിയ്ക്കുന്നവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. ഇന്ത്യയിൽ 9,06,752 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 23,727 പേർക്ക് രാജ്യത്ത് ജീവൻ നഷ്ടമായി. 

അനുബന്ധ വാര്‍ത്തകള്‍

Next Article