10 ലക്ഷം അശ്ലീല ചിത്രങ്ങളുടെ ഉടമ അറസ്റ്റില്‍

Webdunia
വെള്ളി, 18 ജൂണ്‍ 2010 (18:05 IST)
PRO
കുട്ടികളുടെ പത്തുലക്ഷത്തിലധികം അശ്ലീല ചിത്രങ്ങളും വീഡിയോകളും ശേഖരിച്ചു വച്ചിരുന്ന ഒരു 53 കാരനെ ഓസ്ട്രിയന്‍ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍, അധികൃതര്‍ ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.

എട്ട് കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡ്രൈവുകളിലും ഒരു പേഴ്സണല്‍ കമ്പ്യൂട്ടറിലും ലാപ്ടോപ്പിലും ഡിവിഡികളിലുമായാണ് ഇയാള്‍ കുട്ടികളുടെ അശ്ലീല രംഗങ്ങള്‍ പകര്‍ത്തി സൂക്ഷിച്ചിരുന്നത്.

ഒറ്റ ഓപ്പറേഷനിലൂടെ ഇത്രയധികം അശ്ലീല ചിത്രങ്ങള്‍ കണ്ടെടുക്കുന്നത് ആദ്യമായാണ് എന്ന് ഓസ്ട്രിയയിലെ ഫെഡറല്‍ ക്രിമിനല്‍ ഇന്‍‌വസ്റ്റിഗേഷന്‍ ബ്യൂറോ അധികൃതര്‍ പറയുന്നു. ഇയാള്‍ ശേഖരിച്ച അശ്ലീല ചിത്രങ്ങള്‍ 14 വയസ്സില്‍ താഴെയുള്ള കുട്ടികളുടേതാണ് എന്നും പിഞ്ചുകുട്ടികള്‍ വരെ ഉള്‍പ്പെട്ട ഇവയില്‍ പലതും അതിക്രൂരമാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

ഇയാളെ ഏപ്രിലില്‍ ആണ് അറസ്റ്റ് ചെയ്തതെങ്കിലും അന്വേഷണം പൂര്‍ത്തിയാ‍വാത്തതിനാല്‍ ഇക്കാര്യം പുറത്തുവിട്ടിരുന്നില്ല. നേരത്തെ, തന്റെ കൂടെ താമസിച്ച ഒരു തായ് സ്ത്രീയുടെ രണ്ട് പെണ്‍‌മക്കളെ പീഡിപ്പിച്ച കേസിലും ഇയാള്‍ പ്രതിയായിരുന്നു.