ഈജിപ്‌തിലെ മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ വിചാരണ കോടതിയില്‍ തുടങ്ങി. ആദ്യ വിചാരണയില്‍ മുര്‍സി താന്‍ ഇപ്പോഴും പ്രസിഡന്റാണെന്നും തനിക്കെതിരെയുള്ള കോടതി വിചാരണ നിയമവിരുദ്ധമാണെന്നും പറഞ്ഞു.
ഇതിനെ തുടര്‍ന്ന് കോടതി കേസ് ജനുവരി എട്ടിന് അവധിക്കു വച്ചു. സൈനിക വിപ്ലവത്തെ തുടര്‍ന്നു ജൂലൈ മൂന്നിന് അധികാരത്തില്‍ നിന്നു പുറത്തായ നേതാവാണ് മുര്‍സി. തനിക്കെതിരെ നടന്ന പട്ടാള അട്ടിമറി കുറ്റകൃത്യമാണെന്ന് മുര്‍സി പറഞ്ഞു.
അട്ടിമറി നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും വിചാരണ ചെയ്യുകയുമാണു വേണ്ടത് മുസ്‌ലിംബ്രദര്‍ഹുഡ് നേതാവായ മുര്‍സി കോടതിയില്‍ തുറന്നടിച്ചു. മുസ്‌ലിംബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ കോടതിക്കു മുന്‍പില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. മുര്‍സി പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ ഔദ്യോഗിക ചാനല്‍ പുറത്തുവിട്ടു.