ഹഖാനിയുടെ വിദേശയാത്രാവിലക്ക്‌ നീക്കി

Webdunia
തിങ്കള്‍, 30 ജനുവരി 2012 (20:41 IST)
മെമ്മോഗേറ്റ്‌ വിവാദത്തിലെ മുഖ്യകണ്ണിയും അമേരിക്കയിലെ മുന്‍ പാക് അംബാസഡറുമായ ഹുസൈന്‍ ഹഖാനിക്ക്‌ ഇനി വിദേശയാത്ര നടത്താം. പാക് സുപ്രീംകോടതിയാണ് ഹഖാനിയുടെ വിദേശയാത്രാവിലക്ക് നീക്കിയത്.

ഹഖാനി വിദേശയാത്ര നടത്തുമ്പോള്‍ സുപ്രീംകോടതി രജിസ്ട്രാര്‍ ഓഫീസിനെ അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌. നാലുദിവസത്തില്‍ കൂടുതല്‍ വിദേശയാത്ര പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.

ചീഫ്‌ ജസ്റ്റീസ്‌ ഇഫ്തികര്‍ ചൗധരി അധ്യക്ഷനായ ബെഞ്ചാണ്‌ വിധി പ്രസ്താവിച്ചത്.