സ്വയം നിര്‍മ്മിച്ച വിമാനം തകര്‍ന്ന് സൈബീരിയക്കാരന്‍ മരിച്ചു

ബുധന്‍, 31 ജൂലൈ 2013 (13:57 IST)
PRO
PRO
സ്വയം നിര്‍മ്മിച്ച വിമാനത്തില്‍ സഞ്ചരിക്കവെ തകര്‍ന്ന് സൈബീരിയക്കാരന്‍ മരിച്ചു. സ്വന്തമായി നിര്‍മിച്ച ഒരാള്‍ക്ക് സഞ്ചരിക്കാവുന്ന വിമാനത്തില്‍ പരീക്ഷണ പറക്കിലിലാണ് 53 വയസുകാരന്‍ മരിച്ചത്. സൈബീരിയയിലെ കസ്നോയര്‍സ്ക്‌ സ്വദേശിയാണ് ഇയാള്‍.

സ്വന്തമായി വിമാനമുണ്ടാക്കാന്‍ കഴിഞ്ഞ 30 വര്‍ഷമായിട്ടുള്ള ശ്രമത്തിലായിരുന്നു ഇദ്ദേഹം. രണ്ടു ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് റണ്‍വേയായി ഉപയോഗിച്ചാണ് വിമാനം പറന്ന് പൊങ്ങിയത്. ഒന്നിലേറെ തവണ കുതിച്ചുപൊങ്ങിയും താണിറങ്ങിയും പാഞ്ഞ വിമാനം പിന്നീട്‌ ആകാശത്തേക്കുയര്‍ന്ന് കുറെ യാത്ര ചെയ്തിരുന്നു.

ആകാശത്ത് കുറെ യാത്ര ചെയ്തതിന് ശേഷം വിമാനം പെട്ടെന്ന് തകരുകയായിരുന്നു. കസ്നോയര്‍സ്ക്‌ നഗരത്തിനുള്ള സമീപത്തെ വനത്തിലാണ് വിമാനം തകര്‍ന്നുവീണത്.

വെബ്ദുനിയ വായിക്കുക