ഉത്തര കൊറിയയില്‍ നിലവിലുള്ള ലൈംഗിക പ്രദര്‍ശന നിയമം മറികടന്നതിന് ഭരണാധികാരി കിം ജോങ്ങ് ഉന്നിന്റെ പൂര്‍വ കാമുകി അടക്കമുള്ളവരെ ഫയറിംഗ് സ്ക്വാഡ് വെടിവച്ചു കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്.
അറസ്റ്റ് ചെയ്തതിനു ശേഷം കിം ജോങ്ങ് ഉന്നിന്റെ മുന്‍ കാമുകിയായ ഹയോണ്‍ സോങ്ങ്‌വോള്‍ അടക്കമുള്ള നിരവധി പേരെ നിയമലംഘനത്തിന്റെ പേരില്‍ വെടിവച്ചു കൊലപ്പെടുത്തിയത്.
ലൈംഗിക കേളികള്‍ ചിത്രീകരിച്ച് വിറ്റതിനാണ് ഹയോണ്‍ അടക്കം ഒരു ഡസണോളം നര്‍ത്തകരെ മെഷീന്‍ ഗണ്‍ ഉപയോഗിച്ചു വെടിവച്ചു കൊന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇവരുടെ കുടുംബാംഗങ്ങളെയും ഉത്തര കൊറിയന്‍ നിയമപ്രകാരം ജയിലിലേക്ക് അയക്കും. ഉനും ഹയോണും തമ്മിലുള്ള ബന്ധം മുന്‍ ഏകാധിപതികൂടിയായ പിതാവ് കിംഗ് ജോങ്ങ്- ഇല്‍ വിലക്കും വരെ തുടര്‍ന്നിരുന്നുവെന്നും ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.