തനിക്ക് സെക്സ് നിഷേധിച്ചു എന്ന് ചൂണ്ടിക്കാട്ടി യുവാവ് സെക്സ് വര്‍ക്കര്‍ക്കെതിരെ പരാതി നല്കി. കിഴക്കന്‍ യൂറോപ്പിലാണ് സംഭവം. വേശ്യാലയത്തില്‍ എത്തിയ തനിക്ക് സെക്സ് നിഷേധിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ ഹാരോ കൌണ്‍സിലിന് ഈമെയിലില്‍ പരാതി നല്‍കിയത്.
സെക്സ് വര്‍ക്കര്‍മാര്‍ ഇങ്ങനെ പെരുമാറരുതെന്ന് ഇയാള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. വടക്കന്‍ ലണ്ടനില്‍ നിന്ന് ഏറെ ദൂരം യാത്ര ചെയ്താണ് താന്‍ ഈ വേശ്യാലയത്തില്‍ എത്തിയതെന്നും തന്റെ സമയം നഷ്ടപ്പെട്ടതില്‍ നിരാശ തോന്നുന്നു എന്നും ഇയാളുടെ പരാതിയിലുണ്ട്.
പരാതിയെ തുടര്‍ന്ന് ഈ വേശ്യാലയം അടച്ചുപൂട്ടി എന്നാണ് വിവരം.
വേശ്യാവൃത്തി ലോകത്തെ തന്നെ പഴക്കം ചെന്ന തൊഴില്‍ ആണെങ്കിലും ഇങ്ങനെ ഒരാള്‍ പരാതിപ്പെടുന്നത് അപൂര്‍വ്വമായിരിക്കും എന്നുമാണ് കണ്‍സര്‍വേറ്റീവ് കൌണ്‍സിലര്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്.