ഷൂസിനുള്ളില്‍ വിഷമൊഴിച്ച് യുവതിയെ കൊല്ലാന്‍ ശ്രമിച്ചു

Webdunia
ശനി, 30 മാര്‍ച്ച് 2013 (11:18 IST)
PRO
ഷൂസിനുള്ളില്‍ വിഷം ഒഴിച്ച് യുവതിയെ കൊല്ലാന്‍ ശ്രമിച്ച സഹപ്രവര്‍ത്തകനായ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു.ടാറ്റ്‌സുജിറോ ഫുകസാവാ (40) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തൊലിപ്പുറത്ത് കൂടി രക്തത്തിനുള്ളില്‍ കടന്ന് ഹൃദയാഘാതം വരാന്‍ സാധ്യതയുള്ള പ്രത്യേക ആസിഡാണ് ഇയാള്‍ ഉപയോഗിച്ചത്. ആസിഡാക്രമണത്തില്‍ യുവതിയുടെ ഒരു കാല്‍‌പാദം പൂര്‍ണ്ണമായും നഷ്ടമായ അവസ്ഥയിലാണ്.

എണ്ണ ശുദ്ധീകരിക്കാനും പാറ അലിയിച്ചെടുക്കാനുമാണ് സാധാരണയായി ഈ ആസിഡ് ഉപയോഗിക്കുന്നത്. ഈ ആസിഡ് തൊലിയിലൂടെ രക്തത്തില്‍ കലര്‍ന്നാല്‍ ആന്തരീക അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുകയും ഹൃദയസ്തംഭനം സംഭവിക്കുകയും ചെയ്യും.