വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനേത്തുടര്‍ന്ന് കാമുകന്റെ കഴുത്തറുത്തശേഷം ഹൃദയം മുറിച്ച് പുറത്തിട്ട യുവതിക്ക് ബംഗ്ലാദേശ് കോടതി വധശിക്ഷ വിധിച്ചു. ഫാത്തിമ അക്‌തര്‍ സൊനാലി എന്ന 21കാരിക്കാണ് കോടതി ശിക്ഷ വിധിച്ചത്.
വിവാഹാഭ്യര്‍ത്ഥന, കാമുകനായ ഇംദാദുള്‍ ഹാഗ് ഷിപ്പോണ്‍ നിരസിക്കുകയും ഇരുവരും തമ്മിലുള്ള ലൈംഗിക ബന്ധം യുവാവ് രഹസ്യമായി പകര്‍ത്തിയത് അറിഞ്ഞതോടെയാണ് കാമുകനെ കൊലപ്പെടുത്താന്‍ യുവതി തീരുമാനിച്ചതെന്ന് പ്രോസിക്യൂട്ടര്‍ ഷാബ്ബിര്‍ അഹമ്മദ് പറഞ്ഞു. കാമുകന്‍ മറ്റ് ചില സ്‌ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും യുവാവിന്റെ ലാപ്‌ടോപ്പില്‍നിന്നും യുവതി കണ്ടെത്തിയിരുന്നു.
സ്‌ത്രീകള്‍ക്ക് ബംഗ്ലാദേശില്‍ മരണശിക്ഷ നല്‍കുന്നത് വിരളമാണ്. എന്നാല്‍ സൊനാലിയുടെത് അസാധാരണമായ കേസാണെന്ന് പ്രോസിക്യൂട്ടര്‍ വാദിച്ചു. കാമുകനെ കൊലപ്പെടുത്തിയതായി സൊനാലി കോടതിയില്‍ സമ്മതിച്ചു. സംഭവ ദിവസം ശീതള പാനീയത്തില്‍ 20 സ്ലീപ്പിങ് പില്‍സ് നല്‍കി
ബോധംകെടുത്തിയ ശേഷമാണ് യുവതി കൃത്യം നടത്തിയത്. കഴുത്തറുത്താണ് യുവതി ഷിപ്പോണിനെ കൊലചെയ്തത്. അതിനു ശേഷം നെഞ്ചില്‍ കത്തി കുത്തിയിറക്കി ഹൃദയം മുറിച്ച് പുറത്തിട്ടു.
ഇത്രയും വലിയ ക്രൂരതകള്‍ മനസ്സില്‍ സൂക്ഷിക്കുന്നതിന് ഒരു മനുഷ്യന് വലിയ ഹൃദയം തന്നെ വേണമെന്നും കാമുകന്റെ ഹൃദയം എത്രത്തോളം വലുതാണെന്ന് കാണാനാണ് താന്‍ ഷിപ്പോണിനെ കൊലചെയ്തതെന്നും സൊനാലി കോടതിയില്‍ പരഞ്ഞു. സൊനാലിയുടെ വധശിക്ഷ നടപ്പിലായാല്‍ ബംഗ്ലാദേശില്‍ തൂക്കിലേറ്റപ്പെടുന്ന ആദ്യ സ്‌ത്രിയായിരിക്കും ഇവര്‍.