വിമാനത്തിന്റെ അവശിഷ്ടങ്ങള്‍; മോശം കാലാവസ്ഥ തിരിച്ചടിയാകുന്നു

Webdunia
വെള്ളി, 21 മാര്‍ച്ച് 2014 (09:24 IST)
PRO
കാണാതായ മലേഷ്യന്‍ യാത്രാവിമാനത്തിന്റേതെന്നു സംശയിക്കുന്ന ഭാഗങ്ങള്‍ ദക്ഷിണ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടെന്ന്‌ ഓസ്‌ട്രേലിയയുടെ സ്ഥിരീകരണം.

ഓസ്ട്രേലിയ രണ്ടും അമേരിക്ക, ന്യൂസീലന്‍ഡ് എന്നീ രാജ്യങ്ങള്‍ ഒരോ വിമാനങ്ങളും തിരച്ചിലിനായി അയച്ചു. എങ്കിലും മോശം കാലാവസ്ഥമൂലം ദൗത്യം പൂര്‍ത്തിയാക്കാനാകാതെ മടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

തിരച്ചില്‍ വെള്ളിയാഴ്ച രാവിലെ പുനരാരംഭിക്കുമെന്ന് ഓസ്േട്രലിയിയന്‍ സമുദ്രസുരക്ഷാസേനാ അധികൃതര്‍ അറിയിച്ചു.

വിമാനാവശിഷ്‌ടങ്ങള്‍ കണ്ടെത്തിയ സമുദ്രമേഖലയ്‌ക്കു സമീപം അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട നോര്‍വീജിയന്‍ കപ്പല്‍ എത്തിയതായി റിപ്പോര്‍ട്ടുണ്ട്‌.

ഓസ്‌ട്രേലിയന്‍ നഗരമായ പെര്‍ത്തിന്‌ 2500 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറാണ്‌ 24, 15 മീറ്റര്‍ നീളമുള്ള വസ്‌തുക്കളാണ്‌ ഓസ്‌ട്രേലിയന്‍ നിരീക്ഷണസംവിധാനങ്ങളുടെ ദൃഷ്‌ടിയില്‍ പതിഞ്ഞത്‌.

26 രാജ്യങ്ങള്‍ ലോകചരിത്രത്തിലെ ഏറ്റവും വലിയ തെരച്ചില്‍ നടത്തുന്നതിനിടയ്‌ക്കാണു നിര്‍ണായകമായേക്കാവുന്ന ഈ കണ്ടെത്തല്‍. മാര്‍ച്ച് എട്ടിന് അഞ്ച് ഇന്ത്യക്കാരുള്‍പ്പടെ 239 പേരുമായി കാണാതായതാണ് വിമാനം.