വിക്കിലീക്സിന് എതിരാളി ഓപ്പണ്‍‌ലീക്സ്

Webdunia
ശനി, 29 ജനുവരി 2011 (15:20 IST)
PRO
രഹസ്യ രേഖകളും വിവരങ്ങളും വെളിപ്പെടുത്തുന്നതില്‍ വിക്കിലീക്സിന്റെ ഏകാധിപത്യം അവസാനിക്കുന്നു. വിക്കിലീക്സിന് ഒരു എതിരാളി എന്ന നിലയില്‍ ഓപ്പണ്‍‌ലീക്സ് എന്നൊരു വെബ്‌സൈറ്റ് നിലവില്‍ വന്നു.

വിക്കിലീക്സ് സംഘത്തിലെ മുന്‍ അംഗമായ ഡാനിയല്‍ ഡോം‌ഷിറ്റ് ബര്‍ഗ് ആണ് പുതിയ സെറ്റിനു പിന്നിലെ മുഖ്യ ശക്തി. രഹസ്യ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഏത് മാധ്യമത്തിലൂടെ അവ പ്രസിദ്ധീകരിക്കണമെന്ന് അറിയിക്കാനുള്ള സംവിധാനമാണ് ഓപ്പണ്‍ലീക്സിന്റെ ഒരു പ്രത്യേകത.

ഈ വര്‍ഷം അവസാനത്തോടെ ഓപ്പണ്‍ലീക്സ് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാവും. നിലവില്‍, സൈറ്റിന് വെളിയില്‍ നിന്നുള്ള ധനസഹായം ഒന്നുമില്ല. എന്നാല്‍, ഭാവിയില്‍ ധനസഹായം ചെയ്യുന്നവരുടെ പേര് വിവരം സുതാര്യമായിരിക്കുമെന്നും ബര്‍ഗ് വ്യക്തമാക്കി.

ലോക സാമ്പത്തിക ഉച്ചകോടി നടക്കുന്ന അവസരത്തില്‍ ദാവോസിലെ സ്വിസ് സ്കൈ റിസോര്‍ട്ടില്‍ വച്ചാണ് സൈറ്റിന്റെ ഉദ്ഘാടനം നടന്നത്.