വത്തിക്കാന്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ മാര്‍പാപ്പ അന്വേഷണ കമ്മീഷനെ നിയമിച്ചു

Webdunia
വ്യാഴം, 27 ജൂണ്‍ 2013 (16:27 IST)
PTI
സാമ്പത്തിക അഴിമതിയില്‍ മുങ്ങിത്താഴുന്ന വത്തിക്കാന്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അന്വേഷണ കമ്മീഷനെ നിയമിച്ചു.

വത്തിക്കാന്‍ ബാങ്കിനെക്കുറിച്ച് അടുത്തയിടയായി വന്‍ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് മാര്‍പാപ്പ ഇത്തരത്തിലുള്ള ഒരു നടപടി സ്വീകരിക്കാന്‍ കാരണം. 710 കോടി ഡോളര്‍ ആസ്തിയുള്ള ബാങ്കില്‍ 114 ഉദ്യോഗസ്ഥരാണുള്ളത്. വത്തിക്കാന് കീഴില്‍ വരുന്ന ആയിരക്കണക്കിന് ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും അടക്കമുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത് വത്തിക്കാന്‍ ബാങ്കാണ്.

ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ നിയമ വിഭാഗം പ്രൊഫസറായ മേരി ആന്‍ ഗ്ലന്‍ഡനാണ് അന്വേഷണ സമിതിയുടെ അധ്യക്ഷ. അഞ്ചംഗസമിതിയാണ് ക്രമക്കേടുകള്‍ അന്വേഷിക്കുന്നത്.