ലക്ഷക്കണക്കിനു ഡോളറുകള്‍ വാരിയെറിഞ്ഞാല്‍ പാരിസ് ഹില്‍ട്ടണും ലിന്‍ഡ്സെ ലോഹനും ഇടിക്കൂട്ടിലിറങ്ങി പരസ്പരം പോരടിക്കുമോ? ഹോളിവുഡ് ബോക്സിംഗ് ഫെഡറേഷന് പ്രമോട്ടര്‍ ഡാമന്‍ ഫെല്‍ഡ്മാന്‍ ശ്രമിക്കുന്നതും ഇതിനു തന്നെ.
അടുത്ത സെലിബ്രിറ്റി ബോക്സിംഗ് മത്സരം ഹോളിവുഡിലെ ‘ബാഡ് ഗേള്‍സ്’ തമ്മിലാവണമെന്ന് ആഗ്രഹിക്കുന്ന ഫെല്‍ഡ്മാന്‍ ഇതിനായി പാരിസ് ഹില്‍ട്ടണും ലിഡ്സെ ലോഹനും അഞ്ച് ലക്ഷം ഡോളര്‍ വീതം പ്രതിഫലം നല്‍കാമെന്നാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ആകര്‍ഷകമായ വാഗ്ദാനം സ്വീകരിച്ച് പണ്ടുതൊട്ടേ ശത്രുക്കളായ വിവാദ സുന്ദരിമാര്‍ ബോക്സിംഗ് റിംഗില്‍ ഇറങ്ങുമോ എന്ന് ഉറ്റുനോക്കുകയാണ് ഹോളിവുഡ്.
ഹോളിവുഡ് സുന്ദരികള്‍ മത്സരത്തിനിറങ്ങിയാല്‍ അതില്‍ നിന്ന് ലഭിച്ചേക്കാവുന്ന ലാഭം ലഹരിമരുന്ന് വിരുദ്ധ പരിപാടികള്‍ക്കായി ചെലവഴിക്കാനാണ് ഫെല്‍ഡ്മാന്‍ തീരുമാനിച്ചിരിക്കുന്നത്. താരങ്ങള്‍ ഇരുവരും ലഹരിമരുന്ന് കേസുകളില്‍ പെട്ട് വാര്‍ത്താമാധ്യമങ്ങളില്‍ സ്ഥാനംപിടിച്ചവരാണ്.
PRO
അതേസമയം, ഇരുവര്‍ക്കുമിടയിലുള്ള വൈരാഗ്യം അവസാനിക്കാനും ഈ മത്സരം കാരണമായേക്കാമെന്നാണ് ഫെല്‍ഡ്മാന്‍ ചിന്തിക്കുന്നത്. വലിയ തലയിണയുടെ വലിപ്പമുള്ള ഗ്ലൌസുകളായിരിക്കും സെലിബ്രിറ്റികള്‍ക്ക് നല്‍കുക എന്നും അതിനാല്‍ മത്സരം തികച്ചും അനായാസമായിരിക്കും എന്നും ഇദ്ദേഹം പറയുന്നു.