ലൈവ് റിപ്പോര്‍ട്ടിംഗിനിടയില്‍ കയറിപ്പിടിച്ച റിപ്പോര്‍ട്ടറെ യുവതി തല്ലി. ടെലിവിഷന്‍ ലൈവ് റിപ്പോര്‍ട്ടിംഗിനിടയില്‍ ചിലപ്പോഴൊക്കൊ കാര്യങ്ങള്‍ അപ്രതീക്ഷിതമായി കൈവിട്ടു പോകാറുണ്ട്. അത്തരത്തിലുള്ള ഒരു അനുഭവമാണ് ബിബിസി ലേഖകന്‍ ബെന്‍ ബ്രൗണിന് സംഭവിച്ചത്.
ചൊവ്വാഴ്ച ബ്രാഡ്‌ഫോര്‍ഡിലെ നോര്‍മ്മാന്‍ സ്മിത്തുമായുള്ള ബെന്‍ ബ്രൗണിന്റെ ഒരു ലൈവ് റിപ്പോര്‍ട്ടിംഗിനിടയില്‍ തന്റെ അടുത്തു നിന്ന ഒരു യുവതി ഷോട്ടിലേക്ക് കയറി വന്നത് ബെന്‍ തടഞ്ഞു. സംസാരിക്കാനായി തന്റെ അടുത്തേക്ക് വരുന്ന അവരെ ബെന്‍ വലതു മാറിടത്തില്‍ പിടിച്ച് മാറ്റി.
സംഭവവുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. വീഡിയോയില്‍ ഫ്രെയിമില്‍ നിന്ന് മാറാനൊരുങ്ങുന്ന അവരുടെ മാറിടത്തില്‍ ബെന്നിന്റെ കൈ പതിയുന്നത് വ്യക്തമാണ്. മറിടത്തില്‍ കൈ പതിഞ്ഞയുടന്‍ യുവതി ബ്രൗണിന്റെ ഷോള്‍ഡറില്‍ ഇടിക്കുന്നുണ്ട്.
വീഡിയോ വൈറലായതോടെ വിശദീകരണവുമായി ബെന്‍ ട്വിറ്ററില്‍ എത്തിയിട്ടുണ്ട്. താന്‍ അത് മനപ്പൂര്‍വ്വം ചെയ്തതല്ലെന്നും പ്രക്ഷേപണം തടസ്സപ്പെടാതിരിക്കാന്‍ തടസ്സം തട്ടി നീക്കാന്‍ ശ്രമിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ബെന്‍ ബ്രൗണ്‍ വ്യക്തമാക്കി. ലേബര്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയുമായി ബന്ധപ്പെട്ട പരിപാടിയിലായിരുന്നു ഈ സംഭവം നടന്നത്.