ലെബനനില്‍ സ്ഫോടനം; 42 പേര്‍ കൊല്ലപ്പെട്ടു

Webdunia
ശനി, 24 ഓഗസ്റ്റ് 2013 (11:51 IST)
PRO
ലെബനനിലുണ്ടായ ബോംബ് സ്ഫോടനങ്ങളില്‍ 42 പേര്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ 400 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

അല്‍ തക്വ, അല്‍ സലാം പള്ളികള്‍ക്ക് സമീപത്താണ് ബോംബ്‌ സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ സമീപത്തെ നിരവധി കാറുകള്‍ക്ക് തീപിടിച്ചു. കെട്ടിടങ്ങള്‍ക്ക് കാര്യമായ നാശനഷ്ടമുണ്ടായി. സ്‌ഫോടനങ്ങളുടെ ലക്ഷ്യം സുന്നി പുരോഹിതനായ ഷെയ്ഖ് സാലെ റഫീയാണെന്ന് അഭ്യൂഹമുണ്ട്. സ്‌ഫോടനം നടക്കുമ്പോള്‍ റഫീ അല്‍ തക്വ പള്‍ലിയില്‍ ഉണ്ടായിരുന്നു.

സിറിയയിലെ വിമതര്‍ക്കൊപ്പം അണിചേരാന്‍ ലെബനണിലെ യുവാക്കളോട് ആഹ്വാനം ചെയ്ത റാഫി ലെബനണിലെ ഹിസ്ബുള്ള വിഭാഗക്കാരുടെ കടുത്ത എതിരാളിയാണ്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.