ലിബിയയില്‍ വ്യാജമദ്യം കഴിച്ച് 51 മരണം

Webdunia
ചൊവ്വ, 12 മാര്‍ച്ച് 2013 (09:57 IST)
PRO
PRO
ലിബിയയില്‍ വ്യാജമദ്യം കഴിച്ച് 51 ഓളം പേര്‍ മരിച്ചു. ട്രിപ്പോളിയില്‍ വീട്ടില്‍ നിര്‍മ്മിച്ച് നല്‍കിയ മദ്യം കഴിച്ച് ശനിയാഴ്ച മുതല്‍ 378 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കും എന്ന് ലിബിയന്‍ ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു.

പ്രാദേശിക മദ്യമായ ബൊക്കയില്‍ വീര്യം കൂട്ടുന്നതിനായി മെഥനോള്‍ കലര്‍ത്തിയതാണ് മരണകാരണം എന്നാണ് വിവരം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെ ഡയാലിസിസിന് വിധേയരാക്കി.

മദ്യം വില്‍ക്കുന്നതും കഴിക്കുന്നതും രാജ്യത്ത് നിയമവിരുദ്ധമാണ്. എന്നാല്‍ കരിഞ്ചന്തയില്‍ ഇത് സുലഭമാണ്.