ലണ്ടന്‍ നഗരത്തില്‍ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തി ‘മിസിസ് ടെറർ’ എന്നറിയപ്പെടുന്ന ജിഹാദി വധു. സാലി ജോൺസ് എന്ന ബ്രിട്ടീഷ് യുവതിയാണ് ജിഹാദി വധുവെന്ന പേരിൽ അറിയപ്പെടുന്നത്. 2013ൽ സിറിയയിലേക്ക് കടന്ന സാലി ജോൺസ് ഇസ്ലാമിക് സ്റ്റേറ്റിൽ ആകർഷകയായി ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു. മൊസൂളിലാണ് ഇപ്പോള്‍ സാലി ഉള്ളതെന്നാണ് സൂചന.
ഇതിന്മുൻപ് സാമൂഹ്യ മാധ്യമമായ ട്വിറ്ററിൽ ഇംഗ്ലണ്ട്.. ബൂം എന്ന വാചകം ഇവർ പോസ്റ്റ് ചെയ്തിരുന്നു. ജൂണിലോ ജൂലൈയിലോ താൻ സെൻട്രൽ ലണ്ടനിൽ പോകില്ല. പ്രത്യേകിച്ചും ട്രെയിൻ വഴി - എന്നായിരുന്നു ജോൺസ് കുറിച്ചത്.
റമദാൻ ആഘോഷങ്ങൾക്കിടെ കൊലപാതകം നടത്താന്‍ സ്ത്രീകളെ പ്രേരിപ്പിക്കുന്നത് എന്തിനാണെന്ന ചോദ്യത്തിന് ‘ഞാൻ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയാം, സ്വർഗത്തിലേക്ക് പ്രവേശിക്കാൻ ഇതെന്നെ സഹായിക്കും’ എന്നായിരുന്നു സാലിയുടെ മറുപടി.