റഹ്മാന് ബാഫ്ത അവാര്‍ഡ്

Webdunia
തിങ്കള്‍, 9 ഫെബ്രുവരി 2009 (10:00 IST)
സ്ലം ഡോഗ് മില്യനര്‍ എന്ന സിനിമ വീണ്ടും ചരിത്രം സൃഷ്ടിക്കുന്നു. ഈ ചിത്രം ഏഴ് ബ്രിട്ടീഷ് അക്കാഡമി ഫിലിം അവാര്‍ഡുകള്‍ (ബാഫ്ത) സ്വന്തമാക്കി വീണ്ടും വാര്‍ത്തകളിലേക്ക്. മികച്ച സംവിധാനം, ഏറ്റവും നല്ല സിനിമ, സംഗീത സംവിധാനം, ശബ്ദലേഖനം തുടങ്ങി ഏഴ് വിഭാഗങ്ങളിലാണ് സ്ലം ഡോഗ് മില്യനര്‍ അവാര്‍ഡുകള്‍ സ്വന്തമാക്കിയത്.

ഇതോടെ, ഗോള്‍ഡന്‍ ഗ്ലോബ് ലഭിച്ച ആദ്യ ഇന്ത്യക്കാരനെന്ന ബഹുമതിക്ക് പുറമെ ബ്രിട്ടന്‍റെ ബാഫ്ത അവാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ സംഗീത സംവിധായകന്‍ എന്ന ബഹുമതികൂടി റഹ്മാന്‍ സ്വന്തമാക്കി. മികച്ച ശബ്ദ ലേഖനത്തിന് കേരളത്തില്‍ നിന്നുള്ള റസൂല്‍ പൂക്കുട്ടിക്കും ബഹുമതി ലഭിച്ചു.

സ്ലം ഡോഗ് മില്യനര്‍ എന്ന ചിത്രത്തിലെ ‘ജയ് ഹോ ’എന്ന പശ്ചാത്തല സംഗീതം ഒരുക്കിയതിനാണ് ബ്രിട്ടീഷ് അക്കാഡമി ഫിലിം അവാര്‍ഡിനും (ബാഫ്ത) റഹ്മാനെ യോഗ്യനാക്കിയത്. ഡാനി ബോയല്‍ സംവിധാനം ചെയ്ത സിനിമയിലെ തിരക്കഥയ്ക്ക് സൈമണ്‍ ബഫോയും മികച്ച ഛായാഗ്രഹണത്തിന് ആന്‍റണി ഡോഡ് മാന്‍റലും ബ്രിട്ടീഷ് അവാര്‍ഡിന് അര്‍ഹരായി.