റഷ്യയിലെ പ്രതിപക്ഷ നേതാവിന് അഞ്ച് വര്‍ഷം തടവ്

Webdunia
വെള്ളി, 19 ജൂലൈ 2013 (11:35 IST)
PRO
PRO
റഷ്യയിലെ പ്രതിപക്ഷ നേതാവിന് അഞ്ച് വര്‍ഷം തടവ്. റഷ്യയിലെ പ്രതിപക്ഷ നേതാവും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദമിര്‍ പുടിന്റെ പ്രധാന എതിരാളിയുമായ അലക്‌സി നവാല്‌നിയെയാണ് അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.

മോഷണത്തിനും പണാപഹരണത്തിനുമാണ് അലക്‌സിക്ക് തടവ് ശിക്ഷ ലഭിച്ചത്. റഷ്യയിലെ കിര്‍വോറിലെ സര്‍ക്കാര്‍ മര കമ്പനിയില്‍ നിന്നും അഞ്ച് ലക്ഷം ഡോളര്‍ വിലവരുന്ന മരത്തടികള്‍ കടത്തി എന്നാണ് നവാല്‌നിക്കെതിരെയുള്ള കുറ്റം. എന്നാല്‍ പുടിന്റെ പ്രധാന പ്രതിയോഗിയായതിനാല്‍ അലക്‌സിക്കെതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ആരോപണമുണ്ട്.

പുടിന്‍ വിരുദ്ധര്‍ക്കെതിരെ സമീപകാലത്തുണ്ടായ കടുത്ത അടിച്ചമര്‍ത്തലുകളും ആരോപണത്തെ ശരിവയ്ക്കുന്നു. നേരത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പുടിനെതിരെ മത്സരിക്കുമെന്ന് അലക്‌സി പ്രഖ്യാപിച്ചിരുന്നു. പുടിനെതിരെ അലക്‌സി നവാല്‌നികിന്റെ ബ്ലോഗിന് റഷ്യയില്‍ വലിയ ജനപിന്തുണയാണ് ലഭിച്ചിരുന്നത്.