രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത് ഇംഗ്ലീഷ് ചാനലില്‍ തകര്‍ന്ന് വീണ ജര്‍മന്‍ ബോംബര്‍ വിമാനം കണ്ടെടുത്തു. ജര്‍മനി ബ്രിട്ടനെതിരെ നടത്തിയ വ്യോമാക്രമണത്തില്‍ തകര്‍ന്ന് വീണ ഡോര്‍ണിയര്‍ 17 വിമാനമാണ് കഠിന പ്രയത്നത്തിലൂടെ ബ്രിട്ടീഷുകാര്‍ കടലില്‍ നിന്ന് പുറത്തെടുത്തത്.
കെന്റിലെ ഗുഡ്‌വിന്‍ സാന്‍ഡ്സില്‍ 50 അടി ആഴത്തിലാണ് വിമാനം കിടന്നിരുന്നത്. എഴുപത് വര്‍ഷമായി കടലിനടിയില്‍ കിടന്നിട്ടും കാര്യമായ കുഴപ്പങ്ങളൊന്നും തന്നെ ഈ വിമാനത്തിന് സംഭവിച്ചിട്ടില്ല. 1940 ആഗസ്റ്റ് 26ന് ആര്‍എഎഫ് ഹരിക്കെയ്നിന്റെ ആക്രമണത്തിലാണ് വിമാനം കടലില്‍ നിലം പതിച്ചത്.
വിമാനത്തിലുണ്ടായിരുന്ന നാലുപേരില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ യുദ്ധത്തടവുകാരായി പിടിക്കപ്പെടുകയും ചെയ്തു. ലണ്ടനിലെ ആര്‍എഎഫ് മ്യൂസിയമാണ് ആറു ലക്ഷം പൌണ്ട് ചെലവിട്ട് വിമാനം കടലില്‍ നിന്ന് പൊക്കിയെടുത്തത്.
രണ്ടാം ലോകമഹായുദ്ധത്തില്‍ വ്യോമമേഖലയില്‍ ജീവന്‍ ബലിയര്‍പ്പിച്ച സൈനികരുടെ ഓര്‍മ്മക്കായി ഈ വിമാനം പൂര്‍വ രൂപത്തിലാക്കി മ്യൂസിയത്തില്‍ സൂക്ഷിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. യുദ്ധത്തിന്റെ അപൂര്‍വ ശേഷിപ്പുകളിലൊന്നാണ് ഈ ഡോര്‍ണിയര്‍ വിമാനം.