ചിലര്‍ അങ്ങനെയാണ്, കലാകാരന്മാരാണെന്ന് സ്വയം പ്രഖ്യാപിച്ച് നടക്കും. പക്ഷേ തൊടുന്നതൊക്കെ കുളമാക്കുകയും ചെയ്യും. ഒരു ‘കലാകാരി’യുടെ കരസ്പര്‍ശമേറ്റതോടെ യേശു ക്രിസ്തുവിന്റെ അപൂര്‍വ്വ പെയിന്റിംഗിനും ഈ ഗതിവന്നു. 19 നൂറ്റാണ്ടിലെ മാസ്റ്റര്‍പീസ് ആയി കണക്കാക്കുന്ന പെയിന്റിംഗ് ആണ് സ്പെയിന്‍കാരി നാശമാക്കിയത്.
സ്പെയിനിലെ സാറാഗോസയിലുള്ള സാങ്ച്വറി ഓ മേഴ്സി ചര്‍ച്ചിലെ പെയിന്റിംഗ് ആണ് ഇത്. ‘എക്കാ ഹോമോ’ എന്ന് പേരുള്ള ഈ പെയിന്റിംഗ് ഏലിയാസ് ഗര്‍ഷിയ മാര്‍ടിനെസ് ആണ് വരച്ചത്. അദ്ദേഹത്തിന്റെ കൊച്ചുമകള്‍ ആയ 80-കാരി ഈയിടെ പെയിന്റിംഗ് നന്നാക്കാനായി സ്വയം മുന്നോട്ട് വന്നു. ചര്‍ച്ച് അധികൃതരുടെ അനുവാദം ചോദിക്കാതെ, ഓയില്‍ പെയിന്റും ബ്രഷുമായി ഇവര്‍ പെയിന്റിംഗ് നന്നാക്കാന്‍ തുടങ്ങുകയായിരുന്നു എന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ നന്നാക്കിയ പെയിന്റിംഗ് കണ്ട് വിശ്വാസികളുടെ മനസ്സില്‍ ഇടിത്തീ വീണിരിക്കുകയാണ്. പെയിന്റിംഗ് സിനിമാ പോസ്റ്റര്‍ പോലെ ആക്കി മാറ്റി എന്നാണ് പലരും പരിതപിച്ചത്.
വിശ്വാസികള്‍ക്ക് ഏറെ വൈകാരിക അടുപ്പമുള്ള പെയിന്റിംഗ് ആയിരുന്നു ഇത്. പെയിന്റിംഗ് എങ്ങനെയെങ്കിലും നന്നാക്കിയെടുക്കാനുള്ള പരിശ്രമത്തിലാണ് വിദഗ്ദ്ധരിപ്പോള്‍.