യെമനില്‍ പ്രതിരോധമന്ത്രാലയത്തിനു നേരെ ചാവേര്‍ ആക്രമണം

Webdunia
വ്യാഴം, 5 ഡിസം‌ബര്‍ 2013 (16:01 IST)
PRO
യെമനിലെ പ്രതിരോധമന്ത്രാലയ ഓഫിസിനു നേരെ ചാവേര്‍ ആക്രമണം. സ്ഫോടനത്തിനു ശേഷം വെടിയൊച്ച കേട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

പ്രവൃത്തിസമയം തുടങ്ങി മണിക്കൂറുകള്‍ക്കുള്ളിലാണ്‌ ചാവേര്‍ സ്ഫോടകവസ്‌തുക്കള്‍ നിറച്ച കാറുമായി ഗേറ്റില്‍ ഇടിപ്പിച്ചത്‌. ശക്‌തമായ സ്ഫോടനമാണ്‌ ഉണ്ടായതെന്നും സ്ഥലം പുകപടലംകൊണ്ട്‌ നിറഞ്ഞെന്നും ദൃക്‌സാക്ഷികള്‍ വ്യക്‌തമാക്കി

എന്നാല്‍ ചാവേര്‍ ലക്ഷ്യമിട്ടത്‌ മന്ത്രാലയ കോമ്പൗണ്ടിലെ ആശുപത്രി സമുച്ചയമാണെന്ന്‌ പ്രതിരോധമന്ത്രലായം അറിയിച്ചു