സിറിയയിലെ രാസായുധം സംബന്ധിച്ച് അന്വേഷിച്ച യുഎന്‍ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
റിപ്പോര്‍ട്ട് തിങ്കളാഴ്ച യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. സ്വീഡിഷ് വിദഗ്ധനായ ആകേ സെല്‍സ്റ്റോമിന്റെ നേതൃത്വത്തിലുളള സംഘമാണ് പരിശോധനകള്‍ നടത്തിയത്.വിമതര്‍ക്കെതിരെ സിറിയന്‍ സൈന്യം രാസായുധം പ്രയോഗിച്ചതായിട്ട് ആരോപണം ഉയര്‍ന്നിരുന്നു.
സിറിയന്‍ സര്‍ക്കാര്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്‌ടെങ്കിലും രാസായുധപ്രയോഗത്തിന്റെ തെളിവുകള്‍ യുഎന്‍ പരിശോധക സംഘത്തിന് ലഭിച്ചതായാണ് പ്രാഥമിക വിവരം.