യുഎസ് യുദ്ധ വിമാനം തകര്‍ന്നുവീണു

Webdunia
വ്യാഴം, 26 മാര്‍ച്ച് 2009 (10:11 IST)
അമേരിക്കയുടെ ഏറ്റവും പുതിയ യുദ്ധ വിമാനമായ എഫ്-22 പരീക്ഷണ പറക്കലിനിടെ തകര്‍ന്നു വീണു. തെക്കന്‍ കാലിഫോര്‍ണിയയിലെ മരുഭൂമിയിലാണ്‌ വിമാനം തകര്‍ന്നു വീണത്. അപകടത്തില്‍ പൈലറ്റ് ഡേവിഡ്‌ കൂലെ അപകടത്തില്‍ മരിച്ചതായി യു എസ്‌ വ്യോമസേന അധികൃതര്‍ അറിയിച്ചു.

പ്രാദേശിക സമയം രാവിലെ പത്ത് മണിയോടെയാണ് അപകടം. കാലിഫോര്‍ണിയയിലെ എഡ്വേര്‍ഡ്‌സ്‌ വ്യോമതാവളത്തില്‍നിന്ന്‌ 56 കിലോമീറ്റര്‍ അകലെയാണ്‌ അപകടം നടന്നത്‌.

നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഈയിടെയാണ് എഫ്-22 പോര്‍ വിമാനം അമേരിക്ക വികസിപ്പിച്ചെടുത്തത്. 65 ബില്യണ്‍ ഡോളറാണ് എഫ്-22 വിമാനങ്ങളുടെ നിര്‍മ്മാണത്തിനായി അമേരിക്ക ചെലവിട്ടത്.

സൂപ്പര്‍ സോണിക് വേഗതയുള്ള ഈ വിമാനങ്ങള്‍ക്ക് യുദ്ധമേഖലയില്‍ വളരെ പെട്ടെന്ന് എത്താനാകുമെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്.