യുഎസ് ജയിലില്‍ നിരാഹാരം കിടന്ന ഇന്ത്യക്കാരി മരിച്ചു

Webdunia
ശനി, 28 ജനുവരി 2012 (17:45 IST)
യുഎസ് ജയിലില്‍ നിരാഹാരം നടത്തിവരികയായിരുന്ന ഇന്ത്യക്കാരി മരിച്ചു. ഗോവ സ്വദേശിയായ ലിവിത ഗോമസ് (52) ആണ് മരിച്ചത്.

ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ മുന്‍ ട്രെയിനറായിരുന്നു ലിവിത ഗോമസ്. 15 ദിവസമായി അവര്‍ ജയിലില്‍ നിരാഹാരം കിടക്കുകയായിരുന്നു.

ഒരു കേസുമായി ബന്ധപ്പെട്ട് ഹാജരാകാന്‍ കോടതി ഇവര്‍ക്ക് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ ഇവര്‍ എത്താന്‍ കൂട്ടാക്കാത്തതിനേ തുടര്‍ന്ന് അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയായിരുന്നു.