അതേസമയം, യമനില്‍ കുടങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരും നടപടി സ്വീകരിച്ചു തുടങ്ങി. ഇതിന്റെ ആദ്യഘട്ടമായി, സനയിലെ ഇന്ത്യന്‍ എംബസിയില്‍ ഹെല്പ്‌ലൈന്‍ തുറന്നു. യാത്രാരേഖകള്‍ ശരിയാക്കാന്‍ രണ്ട് ഉദ്യോഗസ്ഥരെയും കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഇന്ത്യക്കാര്‍ യമനിലെക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും യമനിലെ സ്ഥിതി ആശങ്കാജനകമന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു.