മോസ്കോ വിമാനത്താവളത്തില്‍ കൂട്ടക്കുരുതി

Webdunia
ചൊവ്വ, 25 ജനുവരി 2011 (09:27 IST)
റഷ്യന്‍ തലസ്ഥാനമായ മോസ്കോയിലെ ദൊമദെദോവോ രാജ്യാന്തര വിമാനത്താവളത്തില്‍ തിങ്കളാഴ്ച വൈകിട്ട് നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. 150 പേര്‍ക്ക് പരുക്ക് പറ്റി.

ഇന്ത്യന്‍ സമയം ഏഴ് മണിയോടെയാണ് സ്ഫോടനം നടന്നത്. യാത്രക്കാര്‍ ബാഗേജുകള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്തായിരുന്നു സ്ഫോടനം നടന്നത്. റഷ്യയിലെ ഏറ്റവും വലുതും തിരക്കേറിയതുമായ വിമാനത്താവളമാണ് ദൊമദെദോവോ.

ചെച്നിയന്‍ വനിതാ ചാവേറുകളാണ് സ്ഫോടനത്തിനു പിന്നിലെന്ന് കരുതുന്നു. രണ്ട് ഡസനോളം വിമാനങ്ങളിലെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ ഉണ്ടായിരുന്ന സമയത്താണ് സ്ഫോടനം നടന്നത്. രണ്ട് വനിതകളാണ് സ്ഫോടനം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്ഫോടനത്തെ തുടര്‍ന്ന് റഷ്യയിലെ എല്ലാ വിമാനത്താവളങ്ങള്‍ക്കും സുരക്ഷ കര്‍ശനമാക്കി. സംഭവത്തില്‍ യുഎസ് അടക്കമുള്ള ലോക രാഷ്ട്രങ്ങള്‍ ദു:ഖം രേഖപ്പെടുത്തി.