മെക്സിക്കോയില്‍ ചുഴലിക്കൊടുങ്കാറ്റ്; 21 മരണം

Webdunia
തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2013 (19:03 IST)
PRO
PRO
മെക്സിക്കന്‍ ഉള്‍ക്കടലിലും പസ്ഫിക് തീരത്തും രൂപം കൊണ്ട ചുഴലിക്കൊടുങ്കാറ്റ് കരയില്‍ ആഞ്ഞുവീശി 21 പേര്‍ മരിച്ചു. കാറ്റിനെ തുടര്‍ന്ന് ആയിരക്കണക്കിനു പേരെ ഒഴിപ്പിച്ചു. നദികള്‍ കരകവിഞ്ഞൊഴുകുകയാണ്.

കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ദേശീയ സ്വാതന്ത്ര്യ ദിനാഘോഷം റദ്ദാക്കിയിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് നിരവധി പേര്‍ മരിച്ചത്.