മൂന്ന് മക്കളെ വിറ്റു; 12 വര്‍ഷം ജയില്‍

Webdunia
വ്യാഴം, 16 ഫെബ്രുവരി 2012 (16:14 IST)
മക്കളെ വില്പന നടത്തിയ ചൈനീസ് പൌരന് 12 വര്‍ഷം ജയില്‍ശിക്ഷ. ഫുജിയാന്‍ പ്രവിശ്യയിലെ ഹ്വാങ് ലിയാങ് എന്നയാളെയാണ് മനുഷ്യക്കടത്തിന്റെ പേരില്‍ കോടതി ശിക്ഷിച്ചത്.

2009 മെയില്‍ 3,180 ഡോളറിന് ഇയാള്‍ മകളെ വില്പന നടത്തി. ഒരു ഗ്രാമവാസിക്കാണ് മകളെ വിറ്റത്. തുടര്‍ന്ന് രണ്ട് മാസങ്ങള്‍ക്ക് ശേഷം മറ്റ് രണ്ട് മക്കളേയും വില്പന നടത്തുകയായിരുന്നു എന്ന് കോടതി കണ്ടെത്തി.