മൂടല്‍മഞ്ഞ്; അന്‍പതിലേറെ വാഹനങ്ങള്‍ കൂട്ടിയിടിച്ചു

Webdunia
വെള്ളി, 17 ജനുവരി 2014 (10:38 IST)
PTI
മൂടല്‍മഞ്ഞിനെ തുടര്‍ന്ന് അബുദാബിയില്‍ നിരവധി വാഹനാപകടങ്ങള്‍ നടന്നു. അബുദാബി അല്‍ ഐന്‍ റോഡിലാണ് അപകടം നടന്നത്. അന്പതിലേറെ വാഹനങ്ങള്‍ കൂട്ടിയിടിച്ചു.

അപകടത്തില്‍ 14 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് സൂചന. ഇതിലൊരാളുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. കടുത്ത മൂടല്‍മഞ്ഞാണ് അപകടത്തിന് കാരണമായത്.

അബുദാബിയില്‍ നിന്ന് അല്‍ ഐനിലേക്ക് പോകുകയായിരുന്ന 39 കാറുകള്‍ അപകടത്തില്‍ പെട്ടപ്പോള്‍ എതിര്‍ദിശയില്‍ 18 അപകടങ്ങളാണ് നടന്നത്. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.