ഈജിപ്തില്‍ സൈനിക അട്ടിമറിയെത്തുടര്‍ന്ന് പുറത്താക്കപ്പെട്ട പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിയുടെ അനുകൂലികള്‍ കെയ്‌റോയില്‍ നടത്തിയ പ്രകടനത്തിനുനേരേ ഉണ്ടായ വെടിവെപ്പില്‍ 120 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
അതേസമയം ഏറ്റുമുട്ടലില്‍ 20 പേര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്ന് ആരോഗ്യമന്ത്രാലയ വക്താക്കള്‍ അറിയിച്ചു. പ്രക്ഷോഭം ശക്തമായതോടെ സൈന്യത്തിന് പിന്തുണയുമായി തെരുവിലിറങ്ങാന്‍ കരസേനാ മേധാവി ജനറല്‍ അബ്ദുള്‍ ഫത്താ അല്‍ സിസി ആഹ്വാനം ചെയ്തിട്ടുണ്ട്.
മുര്‍സിയെ അനുകൂലിക്കുന്നവരും സൈന്യത്തെ പിന്തുണയ്ക്കുന്നവരും തമ്മിലും പലയിടത്തും ഏറ്റുമുട്ടലുണ്ടായി. പ്രധാന നഗരമായ അലക്‌സാന്‍ഡ്രിയയില്‍ അക്രമങ്ങളില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു.