മുപ്പത് എത്യോപ്യന്‍ ക്രിസ്തുമതക്കാരെ ഐ എസ് കൊന്നു

Webdunia
തിങ്കള്‍, 20 ഏപ്രില്‍ 2015 (08:48 IST)
ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരത തുടരുന്നു. മുപ്പത് എത്യോപ്യന്‍ ക്രിസ്തുമതക്കാരെ കൊല്ലുന്നതിന്റെ  ദൃശ്യം ഐ എസ് പുറത്തു വിട്ടു. 29 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തു വിട്ടിരിക്കുന്നത്.
 
ലിബിയയില്‍ വെച്ച് ആണ് ഈ കൂട്ടക്കുരുതി നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, വീഡിയോയുടെ ആധികാരിതകത ഇനിയും സ്ഥിരീകരിച്ചിട്ടില്ല. 
 
ഐ എസിന്റെ രണ്ടു ഗ്രൂപ്പുകളാണ് കൂട്ടക്കുരുതിക്ക് നേതൃത്വം നല്‍കിയത്. ഫെസാന്‍ പ്രവിശ്യ, ബര്‍ഖ പ്രവിശ്യ എന്ന പേരുകളിലാണ് ഇവര്‍ അറിയപ്പെടുന്നത്. ഫെബ്രുവരിയില്‍ ഈജിപ്തില്‍ നിന്നുള്ള 21 ക്രിസ്തുമതക്കാരെ കൊല്ലുന്ന ദൃശ്യം ഐ എസ് പുറത്തു വിട്ടിരുന്നു.