ബെന്‍ അഫ്ലെക് സംവിധാനം ചെയ്ത ‘ആര്‍ഗോ‘ മികച്ച ചിത്രത്തിനുള്ള ഓസ്കര്‍ പുരസ്കാരം സ്വന്തമാക്കി. മികച്ച ചിത്രസംയോജനം, മികച്ച അവലംബിത തിരക്കഥ എന്നീ വിഭാഗങ്ങളിലും ചിത്രം പുരസ്കാരങ്ങള്‍ സ്വന്തമാക്കി. യു എസ് പ്രഥമ വനിത മിഷേല്‍ ഒബാമയാണ് മികച്ച ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്. വൈറ്റ് ഹൌസ് ഹൌസില്‍ നിന്ന് ലൈവായി അവര്‍ ഓസ്കര്‍ പുരസ്കാര പ്രഖ്യാപനത്തില്‍ പങ്കെടുത്തത് വ്യത്യസ്തതയായി.
ലൈഫ് ഓഫ് പൈ നാല് ഓസ്കര്‍ പുരസ്കാരങ്ങള്‍ നേടിയപ്പോള്‍ ആര്‍ഗോയും ലെ മിസെറബെലും മൂന്ന് പുരസ്കാരങ്ങള്‍ വീതം നേടി. അതേസമയം12 നോമിനേഷനുകള്‍ നേടിയ സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്റെ ‘ലിങ്കണ്‍’ രണ്ടു പുരസ്കാരങ്ങള്‍ മാത്രമാണ് നേടിയത്.
' ലിങ്കണ്‍' എന്നി ചിത്രത്തിലെ പ്രകടനത്തിന് ഡാനിയേല്‍ ഡേ ലൂയിസ് മികച്ച നടനായി. 'സില്‍വര്‍ ലൈനിങ്‌സ് പ്ലേബുക്ക്' എന്ന ചിത്രത്തിലെ പ്രകടനത്തിന് ജെന്നിഫര്‍ ലോറന്‍സ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.