ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പേസ് മേക്കര്‍ ഉപയോഗിക്കുന്നുണ്ടെന്ന് വത്തിക്കാന്‍. അദ്ദേഹത്തിന്റെ സ്ഥാനത്യാഗ പ്രഖ്യാപനത്തിന് പിന്നാലെയാണ് വത്തിക്കാന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വത്തിക്കാന്‍ വക്താവ് ഫെഡെറികൊ ലോംബാര്‍ഡിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
മാനസികമായും ശാരീരികമായും നേരിടുന്ന അവശതകള്‍ കാരണമാണ് സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചത് എന്ന് 85കാരനായ പോപ്പ് വ്യക്തമാക്കിയിരുന്നു. ബെനഡിക്ട് പതിനാറാമന്‍ പങ്കെടുക്കുന്ന അവസാനത്തെ ഔദ്യോഗിക ചടങ്ങ് ഫെബ്രുവരി 27ന് സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ നടക്കും. പൊതുജനങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്യും. പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കുന്നത് ഉള്‍പ്പെടെയുള്ള ഒരു ചടങ്ങിലും അദ്ദേഹം പിന്നീട് പങ്കെടുക്കില്ല. സഭയുടെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പങ്കാളിയാകില്ല.
120 കോടി കത്തോലിക്കരുടെ ആത്മീയ നേതാവ് ഫെബ്രുവരി 28നാണ് സ്ഥാനം ഒഴിയുക. 600 വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യമായാണ് ഒരു മാര്‍പ്പാപ്പ സ്ഥാനം ഒഴിയുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഈസ്റ്ററിന് മുമ്പ് പുതിയ മാര്‍പ്പാപ്പ സ്ഥാനം ഏല്‍ക്കും. ബെനഡിക്ട് പതിനാറാമന്റെ പിന്‍ഗാമിയെ കണ്ടെത്തുന്നതിനായി 120 കര്‍ദിനാള്‍മാര്‍ ഉള്‍പ്പെടുന്ന കോണ്‍ക്ലേവ് മാര്‍ച്ച് മധ്യത്തോടെ ചേരും എന്നാണ് വിവരം.