മലേഷ്യന്‍ വിമാനം കടലില്‍ തകര്‍ന്നു വീണ് 239 മരണം

Webdunia
ശനി, 8 മാര്‍ച്ച് 2014 (15:08 IST)
PRO
PRO
മലേഷ്യയിലെ ക്വാലാലംപൂരില്‍ നിന്നും ബെയ്ജിംഗിലേക്കുള്ള വിമാനം കടലില്‍ തകര്‍ന്നു വീണ് 239 മരണം. മരിച്ചവരില്‍ അഞ്ച് ഇന്ത്യക്കാരും ഉള്‍പ്പെടുന്നു.

വിയറ്റ്‌നാമിനും ചൈനക്കുമിടയിലെ വ്യോമാതിര്‍ത്തിയില്‍ വെച്ചാണ് വിമാനവുമായി എയര്‍ട്രാഫിക്ക് കണ്‍ട്രോളിനുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്. ചൈനയുടെ വ്യോമാതിര്‍ത്തിയില്‍ വിമാനം എത്തിയിട്ടില്ലെന്ന് ചൈനീസ് വാര്‍ത്ത ഏജന്‍സിയായ സിന്‍ഹുവയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വിമാനത്തില്‍ 227 യാത്രക്കാരും പന്ത്രണ്ട് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടും. പതിമൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ യാത്രക്കാരിലുണ്ട്. വിമാനത്തിലുള്ളവരുടെ ബന്ധുക്കള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്കായി +603 7884 1234 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് മലേഷ്യന്‍ എയര്‍ലൈന്‍സ് അറിയിച്ചു