മര്‍ദ്ദനത്തിനിടയില്‍ വീട്ടമ്മ അയല്‍വാസിയുടെ ലിംഗം കടിച്ചെടുത്തു. നൈജീരിയയിലെ ഓയോ നഗരത്തിലാണ് സംഭവം അരങ്ങേറിയത്. കെമി എന്ന വീട്ടമ്മയാണ് അയല്‍വാസിയായ റഷീദിന്റെ ലിംഗം കടിച്ചെടുത്തത്.
റഷീദിന് അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ച് ഭാര്യ വഴക്കിടുക പതിവായിരുന്നു. ഈ കാരണം അയല്‍വാസിയായ കെമിക്കും അറിയാമായിരുന്നു. കഴിഞ്ഞ ദിവസം റഷീദും അമ്മയും കെമിയുടെ വീട്ടിലെത്തി ഇതിനെച്ചൊല്ലി വഴക്കിട്ടു. കെമിക്ക് ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ പങ്കുണ്ടെന്നാരോപിച്ചായിരുന്നു വഴക്കിടല്‍.
വഴക്കിനൊടുവില്‍ റഷീദ് കെമിയെ അകാരണമായി മര്‍ദ്ദിക്കുവാന്‍ തുടങ്ങി. തുടര്‍ന്ന് കെമി മല്‍പ്പിടിത്തത്തിനിടയില്‍ റഷീദിന്റെ പാന്റ്സ് വലിച്ച് കീറുകയും ലിംഗത്തില്‍ കടിക്കുകയുമായിരുന്നു. കെമിയുടെ കടിയില്‍ ലിംഗം മുറിഞ്ഞ് തൂങ്ങുകയായിരുന്നു.
വായില്‍ രക്തം നിറഞ്ഞതോടെയാണ് കെമിക്ക് സംഭവം മനസിലായത്. തുടര്‍ന്ന് റഷീദ് വേദന കൊണ്ട് പുളഞ്ഞ് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ തന്നെ കണ്ട് നിന്നവര്‍ റഷീദിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പൊലീസ് കെമിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോള്‍ താന്‍ ലിംഗത്തെ അറിഞ്ഞ് കൊണ്ട് കടിച്ചതല്ലയെന്നാണ് മറുപടി നല്‍കിയത്.
എന്തായാലും കെമി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. റഷിദ് മുറിഞ്ഞ ജനനേന്ദ്രിയവുമായി ആശുപത്രിയില്‍ ചികിത്സയിലാണ്.