മരുഭൂമിയിലെ ‘മമ്മി‘യില്‍നിന്നും 3800 വര്‍ഷം പഴക്കമുള്ള വെണ്ണക്കട്ടി കിട്ടി?

Webdunia
വ്യാഴം, 6 മാര്‍ച്ച് 2014 (15:23 IST)
PRO
പാലും പാലുത്പന്നങ്ങളും എത്ര നാള്‍ കേടുകൂടാതെ ഇരിക്കും. മാസങ്ങളോ?, ദിവസങ്ങളായിരിക്കുമെന്നാണ് ഉത്തരം. എന്നാല്‍ ഇതാ ചൈനയിലെ തക്‍ലമാന്‍ മരുഭൂമിയില്‍നിന്നും 3800 വര്‍ഷം പഴക്കമുള്ള വെണ്ണക്കട്ടി കിട്ടിയിരിക്കുകയാണ്.

മരുഭൂമിയില്‍ അടക്കം ചെയ്തിട്ടുള്ള മമ്മിയില്‍ നിന്നാണത്രെ ഗവേഷകര്‍ക്ക് ഈ വെണ്ണക്കട്ടി കിട്ടിയത്. ശവശരീരത്തില്‍ കെട്ടിവച്ച നിലയിലായിരുന്നു ഈ വസ്തുവെന്നും ഡെയ്ലി ഹെര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

3,800 വര്‍ഷം പഴക്കമുള്ള വെണ്ണക്കട്ടി മണ്ണിനടിയില്‍ എങ്ങനെയിരുന്നുവെന്നതാണ് ഗവേഷകരെ അത്ഭുതപ്പെടുത്തുന്നത്. മണ്ണില്‍ അടക്കം ചെയ്ത ശവശരീരത്തിന് കഴിക്കാനുള്ള വസ്തുക്കള്‍ വയ്ക്കുന്ന ആചാരത്തിന്റെ ഭാഗമാണത്രെ ഈ വെണ്ണക്കട്ടി.