മന്‍‌മോഹന്‍ സിംഗ് ഒരു ശുദ്ധന്‍: ഗിലാനി

Webdunia
ഞായര്‍, 29 ജനുവരി 2012 (15:41 IST)
PRO
PRO
പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് ശുദ്ധനായ വ്യക്തിയാണെന്ന് ‍പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി. കാശ്‌മീര്‍ ഉള്‍പ്പെടെയുള്ള തര്‍ക്കവിഷയങ്ങള്‍ പരിഹരിക്കാനായി മന്‍‌മോഹന്‍ സിംഗ് ശ്രമിച്ചത് ഉദാഹരിച്ചാണ് ഗിലാനി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

“ഇന്ത്യയുമായി ഞങ്ങള്‍ അനേകം വിഷയങ്ങളില്‍ സംവദിക്കാന്‍ ആരംഭിച്ചു, കൂടാതെ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനഃസ്ഥാപിക്കാനുള്ള നീക്കത്തിലുമാണ്, അത് ഇരുരാജ്യങ്ങളിലേയും ജനങ്ങള്‍ക്ക് വളരെ പ്രയോജനകരമായിത്തീരും”- ഗിലാനി സ്വിറ്റ്സര്‍ലാന്‍ഡില്‍ പറഞ്ഞു.

അതോടൊപ്പം കാബൂളുമായുള്ള ബന്ധത്തിനും ഇസ്ലാമാബാദ് പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്, സമാധാനപരവും സുസ്ഥിരവുമായ അഫ്‌ഗാനിസ്ഥാന്‍ പാകിസ്ഥാന്റെ കൂടി താല്‍പ്പര്യമാണെന്നും ഗിലാനി പറഞ്ഞു.

സമാധാനത്തിന്റെയും സ്ഥിരതയുടെയും പുരോഗതിയുടെയും പര്യായമായി പാകിസ്ഥാന്‍ മാറുമെന്നും അദ്ദേഹം പറഞ്ഞു.