ചൊവ്വാഴ്ച ഭൂകമ്പമുണ്ടായ നേപ്പാളില്‍ മരണസംഖ്യ 26 ആയി. റിക്ടര്‍ സ്കെയിലില്‍ 7.4 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 150 ഓള പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. സിന്ധുപാല്ചൌക് ജില്ലയിലെ ചൌടാര ടൌണില്‍ നാലുപേരും തലസ്ഥാനമായ കാഠ്മണ്ഡുവില്‍ മൂന്നുപേരും മരിച്ചു.
അതേസമയം, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.