ഭാരതസഭയ്ക്ക് രണ്ട് വിശുദ്ധര്‍ കൂടി

Webdunia
വ്യാഴം, 3 ഏപ്രില്‍ 2014 (17:04 IST)
PRO
ഭാരത കത്തോലിക്കാ സഭയ്ക്ക് രണ്ട് വിശുദ്ധര്‍ കൂടി. വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനേയും എവുപ്രാസ്യമ്മയേയും വിശുദ്ധ പദവിയേക്കുയര്‍ത്താന്‍ തീരുമാനമായി.

ഇരുവരുടേയും പേരിലുള്ള അത്ഭുത പ്രവര്‍ത്തികള്‍ മാര്‍പാപ്പ അംഗീകരിച്ചു. ജീവിതസഹനംകൊണ്ട് ആത്മീയവിശുദ്ധി നേടിയ മഹതിയായിരുന്നു വാഴ്ത്തപ്പെട്ട എവുപ്രാസ്യമ്മ.

നാമകരണച്ചടങ്ങുകള്‍ അടുത്ത ഒക്ടോബറില്‍ നടക്കാനാണ് സാധ്യത. കേരളത്തില്‍നിന്ന് വിശുദ്ധ പദവിയിലെത്തുന്നവരുടെ എണ്ണം ഇതോടെ മൂന്നായി. അല്‍ഫോന്‍സാമ്മയാണ് ഭാരത കത്തോലിക്കാ സഭയിലെ ആദ്യവിശുദ്ധ.

ചാവറയച്ചനും എവുപ്രാസ്യമ്മയും കൂടാതെ മറ്റു 12 പേര്‍ക്കു കൂടി വിശുദ്ധപദവി നല്‍കും.

1829 നവംബര്‍ 2നാണ് ചാവറയച്ചന്‍ പുരോഹിതനായി ചേന്നങ്കരി പള്ളിയില്‍ ആദ്യമായി കുര്‍ബാനയര്‍പ്പണം നടത്തിയത്. 1830ല്‍ ചാവറയച്ചന്‍ മാന്നാനത്തേക്ക് പോയി. പിന്നീട് ചാവറയച്ചന്‍റെ പ്രധാന കര്‍മ്മമണ്ഡലം മാന്നാനമായിരുന്നു. ജാതിമതഭേദമന്യേ സാമൂഹ്യപ്രവര്‍ത്തനം നടത്തിയിരുന്ന ചാവറയച്ചന്‍ വിദ്യാഭ്യാസരംഗത്ത് വലിയ വിപ്ലവങ്ങള്‍ സൃഷ്ടിച്ചു. എല്ലാ ഇടവകകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിനും എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും വേണ്ടി ചാവറയച്ചന്‍ നടത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ അനുപമമാണ്.