ഭര്‍ത്താവ് ഫോണെടുത്തില്ല; കുഞ്ഞിന്റെ കഴുത്തില്‍ കുരുക്കിട്ട് യുവതിയുടെ കൊലവിളി

Webdunia
തിങ്കള്‍, 21 ഓഗസ്റ്റ് 2017 (16:51 IST)
ഭര്‍ത്താവ് ഫോണെടുക്കാത്തതില്‍ ദേഷ്യം യുവതി സ്വന്തം കുഞ്ഞിന്റെ കഴുത്തില്‍ കുരുക്കിട്ട് കൊല്ലുമെന്ന് ഭീഷണി. ബാങ്കോക്കിലാണ് ഇത്തരത്തില്‍ ഞെട്ടിക്കുന്ന സംഭവം നടന്നത്. യുവതി കുഞ്ഞിന്റെ കഴുത്തില്‍ കുരുക്കിട്ട് ഭീഷണി മുഴക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. നര്യൂമണ്‍ ജംപാസെര്‍ട്ട് എന്ന യുവതിയാണ് ഭര്‍ത്താവിനോടുള്ള ദേഷ്യം സ്വന്തം കുഞ്ഞിനോട് തീര്‍ത്തത്.
 
കുഞ്ഞിന്റെ കഴുത്തില്‍ കുരുക്കിട്ട യുവതി ‘ഈ കയറില്‍ തൂങ്ങുന്നത് നിങ്ങളുടെ കുഞ്ഞാണ്. ഇവനെ ഇതേവരെ ഞാന്‍ കൊന്നിട്ടില്ല. ഞാന്‍ വിളിച്ചാല്‍ നീ ഫോണ്‍ എടുക്കില്ല. എത്രയും പെട്ടെന്ന് തിരികെ വന്ന് ഇവനെ എടുത്തില്ലെങ്കില്‍ എന്താണ് സംഭവിക്കുന്നതെന്ന് കാണാം’ എന്നു ഭീഷണി മുഴക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ ഇതിനോടകം നിരവധി പേര്‍ കണ്ടു കഴിഞ്ഞു.
Next Article