പ്രവാസി ഇന്ത്യന്‍ വ്യാപാരിക്ക് ഭാര്യയെ കൊന്ന കുറ്റത്തിന് ബ്രിട്ടീഷ് കോടതി ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചു. വെസ്റ്റ് മിഡ്‌ലാന്‍ഡില്‍ കട നടത്തുന്ന ദേവേന്ദ്രസിംഗിനെയാണ് ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചത്.
ദേവേന്ദ്രസിംഗ് ബ്രിട്ടീഷുകാരിയായ ഭാര്യ ഷാര്‍ലെറ്റ് സ്മിത്തിനെ തലക്കടിച്ച് കൊന്നുവെന്ന കേസിലാണ് വിധി വന്നിരിക്കുന്നത്. വിവാഹ മോചനം ആവശ്യപ്പെട്ട ഭാര്യയെ തടികൊണ്ടുള്ള പ്രതിമകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. കൊലപാതകത്തിനുശേഷം ദേവേന്ദ്രസിംഗ് ലണ്ടനിലേക്ക് കടക്കുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ശിക്ഷാവിധി പൂര്‍ത്തിയാകുന്ന സമയം പ്രതിയെ നാടുകടത്തുമെന്നും കോടതി വിധിയില്‍ പറയുന്നു.
2010 ല്‍ സെപ്റ്റംബറില്‍ ഗോവയില്‍ വച്ചാണ് ദേവേന്ദ്രസിംഗിന്റെയും ഷാര്‍ലെറ്റിന്റെയും വിവാഹം നടന്നത്. കൊലപാതകം അതി പൈശാചികമാണെന്ന് കണ്ടെത്തിയ കോടതി പ്രതിക്ക് ജീവപര്യന്തത്തില്‍ കുറഞ്ഞ ശിക്ഷ നല്‍കാന്‍ സാധിക്കില്ലെന്ന് വിധിയില്‍ പറഞ്ഞു.