ചൊല്ലിക്കൊട്, തല്ലിക്കൊട്, തള്ളിക്കള എന്നിങ്ങനെയാണല്ലോ ഒരാളെ നന്നാക്കിയെടുക്കാനുള്ള ശ്രമങ്ങളെ കുറിച്ച് പണ്ടുള്ളവര്‍ പറയുന്നത്‍. പോപ് താരം ബ്രിട്നി സ്പിയേഴ്സിനെ ഈ ഘട്ടമെല്ലാം കഴിഞ്ഞ് എല്ലാവരും തള്ളിക്കളഞ്ഞു എന്ന് കരുതിയാല്‍ തെറ്റി. ബ്രിട്നിയെ തള്ളിക്കളഞ്ഞിട്ടില്ല എന്ന് മാത്രമല്ല നല്ലകുട്ടിയാക്കാനുള്ള ശ്രമങ്ങള്‍ പൂര്‍വാധികം ശക്തിയോടെ നടക്കുന്നുണ്ട് എന്നുമാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.
ബ്രിട്നിയോട് ഏറ്റവുമടുത്ത വൃത്തങ്ങള്‍ അവര്‍ക്ക് മേല്‍ പുതിയൊരു നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പോപ് താരത്തിന് ഇനി മൊബൈല്‍ നല്‍കേണ്ട എന്നാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്. മൊബൈല്‍ ഉപയോഗിച്ചുള്ള അനാവശ്യങ്ങളെങ്കിലും നിര്‍ത്തുമെന്ന് കരുതിയാണത്രേ ഈ നിയന്ത്രണം. എപ്പോഴും ബ്രിട്നിക്കൊപ്പം ഉണ്ടായിരിക്കാനും ഇവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
ബ്രിട്നിയുടെ മുന്‍ അംഗരക്ഷകന്റെ ഭീഷണിപ്പെടുത്തലിനെ തുടര്‍ന്നാണ് അവര്‍ക്ക് മേല്‍ മൊബൈല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബ്രിട്നി തനിക്ക് നഗ്ന ചിത്രങ്ങള്‍ അയച്ചിട്ടുണ്ട് എന്നും അവ കോടതിയില്‍ ഹാജരാക്കും എന്നുമാണ് മുന്‍ അംഗരക്ഷകന്‍ ഫെര്‍ണാന്‍ഡോ ഫ്ലോര്‍സ് മുന്നറിയിപ്പ് നല്‍കിയത്.
ബ്രിട്നിക്ക് വ്യക്തി ശുചിത്വം ഇല്ല എന്നും ലൈംഗികപരമായ ഉദ്ദേശ്യത്തോടെ പലവട്ടം തുറന്നു കാട്ടല്‍ നടത്തിയിരുന്നു എന്നും ഫെര്‍ണാന്‍ഡോ ഫ്ലോര്‍സ് നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നു.