സാമ്പത്തിക ശക്തികേന്ദ്രങ്ങളായ രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലെത്തി. മോദിയുടെ ചൈന സന്ദര്‍ശനത്തിന് ഏറെ പ്രശസ്തിയാണുള്ളത്. ഡോക് ലാം സംഘര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് മോദി ചൈന സന്ദര്‍ശിക്കുന്നത്.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് മോദി ഇവിടെ എത്തിയിരിക്കുന്നത്. ഇന്ത്യ, റഷ്യ, ചൈന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ അംഗരാജ്യങ്ങള്‍ക്കു പുറമേ ഈജിപ്ത്, കെനിയ, മെക്‌സിക്കോ, തായ്‌ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളെ അതിഥികളായി ചൈന ക്ഷണിച്ചിട്ടുണ്ട്.