ബോട്ട് മുങ്ങി 75 പേരെ കാണാതായി

Webdunia
ഞായര്‍, 31 ജൂലൈ 2011 (11:28 IST)
ബംഗ്ലാദേശിലെ ധാക്കയില്‍ ബോട്ട് മുങ്ങി 75 യാത്രക്കാരെ കാണാതായി. രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. നൂറോളം യാത്രക്കാരുമായി പോകുകയായിരുന്ന ബോട്ട് ഒരു ചെറുകപ്പലുമായി കൂട്ടിയിടിച്ചതിന്റെ ഫലമായാണ് മുങ്ങിയത്.

ബുരിഗംഗ നദിയിലാണ് അപകടം നടന്നത്. കൂട്ടിയിടിയെ തുടര്‍ന്ന് ബോട്ട് പൂര്‍ണ്ണമായും തകര്‍ന്നു. അപകടം രാത്രിയില്‍ ആയതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍ ആയിരുന്നു. 20 ഓളം പേര്‍ നീന്തി രക്ഷപ്പെട്ടതായാണ് സൂചന.