ബൈബിള്‍ കത്തിച്ച മുസ്ലീം പുരോഹിതന് 11 കൊല്ലം തടവുശിക്ഷ

Webdunia
ചൊവ്വ, 18 ജൂണ്‍ 2013 (12:12 IST)
WD
WD
ഈജിപ്തിലെ യുഎസ് എംബസിക്ക് മുന്നില്‍ ബൈബിള്‍ ഗ്രന്ഥം കത്തിച്ച ഈജിപ്റ്റ്കാരനായ മുസ്ലീം പുരോഹിതന്‍ അഹമ്മദ് മൊഹമ്മദ് മെഹമൂദിന് കോടതി 11 കൊല്ലം തടവുശിക്ഷ വിധിച്ചു.

അമേരിക്കയില്‍ നിര്‍മ്മിച്ച ഇസ്ലാംവിരുദ്ധ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് പുരോഹിതന്‍ ബൈബിള്‍ കത്തിച്ചത്. അബു ഇസ്ലാം എന്നറിയപ്പെടുന്ന അഹമ്മദ് മൊഹമ്മദ് മെഹമൂദ് കെയ്‌റോയില്‍ ഇസ്ലാം മത ടിവി ചാനല്‍ നടത്തിവരുന്നുണ്ട്.

ഈജിപ്‌തിലെ കോപ്ടിക് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ഒരാളാണ് ഇസ്ലാം വിരുദ്ധ ദൃശ്യങ്ങള്‍ തയ്യാറാക്കി ഇന്റ്ര്നെറ്റില്‍ പ്രചരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.